വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:07 IST)
ഡൽഹി: സുരക്ഷിതമായി ആശയവിനിമയം നടത്താൻ സൈനികർക്കായി പ്രത്യേക മെസേജിങ്ങ് ആപ്പ് ഒരുക്കി ഇന്ത്യൻ സൈന്യം. വാട്ട്സ് ആപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് സമാനമായ സംവിധനങ്ങൾ ഉള്ള ആപ്പിൻ സായ് (SAI) എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്കമാണ് സായ്.
വോയിസ് നോട്ട്, വീഡിയോ കോളിങ് അടക്കമുള്ള സംവിധാനങ്ങൾ ആപ്പിലുണ്ട്, സൈനികർക്ക് ഇടയിലൂള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ പുതിയ ആപ്പ് ഫാപ്രദമാകും. എൻഡ് ടു എൻക്രിപ്ഷൻ അടിസ്ഥാനമാക്കിയാണ് ചാറ്റ് എന്നതിനാൽ മുന്നാമതൊരാൾക്ക് ഈ സന്ദേശങ്ങൾ കണാനാകില്ല. സിഇആർടി, ആർമി സൈബർ ഗ്രൂപ്പ് എന്നിവ ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.