1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam district consumed the most alcohol

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധികവര്‍ദ്ധനവാണ് മദ്യ വില്പനയില്‍ ഉണ്ടായിട്ടുള്ളത്.

Alcohol, Side effects of Alcohol, Do not drink Alcohol, Alcohol Side effects, മദ്യം, മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍, മദ്യപാനം ആരോഗ്യത്തിനു ദോഷകരം
ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്പനയുമായി ബെവ്‌കോ. 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധികവര്‍ദ്ധനവാണ് മദ്യ വില്പനയില്‍ ഉണ്ടായിട്ടുള്ളത്. ഉത്രാട ദിനത്തില്‍ മാത്രം 137. 64 കോടി രൂപയുടെ മദ്യം വിറ്റിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്.
 
കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റത്. അതേസമയം 6 ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓണം സീസണില്‍ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം