അഭിറാം മനോഹർ|
Last Modified വെള്ളി, 13 നവംബര്‍ 2020 (13:32 IST)
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്‌ണൻ. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് കോടിയേരി ഈ വിവരം അറിയിച്ചത്. ആരോഗ്യസംബന്ധമായ കാരണങ്ങൾ മുൻനിർത്തിയാണ് കോടിയേരി പദവി ഒഴിഞ്ഞത്. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോളാണ് സിപിഎമ്മിന്റെ നിർണായക തീരുമാനം.
ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും നിലനിൽക്കെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.