കോണ്‍ഗ്രസുകാര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വന്നാല്‍ മതി; നിലപാട് വ്യക്തമാക്കി കോടിയേരി

രേണുക വേണു| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (12:17 IST)

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വന്നാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശശി തരൂര്‍ എംപിയെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് ശശി തരൂരിന് കെപിസിസിയും ഹൈക്കമാന്‍ഡും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

' കോണ്‍ഗ്രസുകാര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വന്നാല്‍ മതി. ഞങ്ങള്‍ അവരുടെ പിന്നാലെ ഇതിനുവേണ്ടി നടക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടുത്തോളം ആര്‍എസ്എസ് പറഞ്ഞാലേ അവര്‍ പങ്കെടുക്കുകയുള്ളൂവെങ്കില്‍ ആര്‍എസ്എസിനെ ഞങ്ങള്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല,' കോടിയേരി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :