പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ക്രൂര പീഡനം: മുന്‍ എസ് ഐ അറസ്റ്റില്‍

അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ എസ് ഐ പിടിയില്‍

കൊച്ചി, പീഡനം, പനങ്ങാട്, പൊലീസ് kochi, rape, panangad, police
കൊച്ചി| Sajith| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (16:13 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട എസ് ഐ അറസ്റ്റില്‍. കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ടി വി കാണുന്നതിനു വേണ്ടിയാണ് അയല്‍വാസിയായ പെണ്‍കുട്ടി എസ് ഐയുടെ വീട്ടിലെത്തിയത്. ആ സമയം എസ് ഐയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നുല്ല. ഈ തക്കം നോക്കി അയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മുന്‍ എസ് ഐയെ ബുധാഴ്ച രാത്രി പൊലീസ് പിടികുടി.

പെണ്‍കുട്ടി അറിയിച്ചതനുസരിച്ച് വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ മുന്‍ എസ് ഐക്കെതിരെ നടപടി സ്വീകരിക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് നടന്ന വാക്കു തര്‍ക്കത്തിന്റേയും കടുത്ത സമ്മര്‍ദ്ദത്തിന്റേയും അടിസ്ഥാനത്തിലാണ്
ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :