അനുബന്ധ വാര്ത്തകള്
- ഗ്രീസ്മാൻ ബാഴ്സലോണയിലേക്കോ ? വെളിപ്പെടുത്തലുമായി മെസ്സി !
- പെട്രോൾ വില വർധനവിൽ കേന്ദ്രം ഇടപെടുന്നു
- ചെങ്ങന്നൂരിൽ ആർക്ക് പിന്തുണയെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി; നിലപാട് വ്യക്തമാക്കിയത് യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ
- കർണ്ണാടകയിൽ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണെന്ന് അമിത് ഷാ
- മോഹൻലാൻ ഇല്ലാത്ത ചിത്രങ്ങൾ പോലും മോഹൻലാലിന്റേത് കൂടിയാണ്, എന്നാൽ മമ്മൂട്ടിയുടേത് അങ്ങനെയല്ല; ഷഹബാസ് അമൻ
പിന്തുണ വലത്തോട്ട് തന്നെ; ചെങ്ങന്നൂരിൽ കെ എം മാണി യു ഡി എഫിനൊപ്പം
ആലപ്പുഴ: ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്സ് യൂ ഡി എഫിനൊപ്പം. ഇന്ന് ചേർന്ന സബ് കമ്മറ്റിയോഗത്തിനു ശേഷമാണ് നിർണ്ണായ തീർമാനം. കഴിഞ്ഞ ദിവസം യൂഡി എഫ് നേതാക്കൾ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതോടെ തന്നെ മാണി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന തർത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ യു ഡി എഫ് കൂടുതൽ ശക്തരാകും.
3000ത്തിനും 5000ത്തിനുമിടയിൽ വോട്ടുകളാണ് കേരള കോൺഗ്രസിന് ചെങ്ങന്നുരിൽ ഉള്ളത്. ഇത് യു ഡി എഫിനൊപ്പം ചേരുന്നത് ഇടതുപക്ഷത്തിന് കടുത്ത വെല്ലുവിളിയാകും. ചെങ്ങന്നൂരിൽ ശക്തമായ ത്രികൊണ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഒരോ വോട്ടുകളും പ്രധാനമാണ് എന്നതിനാലാണ് മാണിയെ ഒപ്പം കൂട്ടാൻ ഇരു മുന്നണികളും ശ്രമിച്ചിരുന്നത്.
അതേസമയം മുന്നണി പ്രവേശനം അജൻഡയുടെ ഭാഗമല്ലെന്നും. പിന്തുണ മാത്രമാണ് പ്രൊഖ്യാപിക്കുന്നത് എന്നും മാണി വ്യക്തമാക്കി. മാണി യു ഡി എഫിലേക്ക് തന്നെ തിരിച്ചെത്തിയേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.