അനുബന്ധ വാര്ത്തകള്
- പെട്രോൾ വില വർധനവിൽ കേന്ദ്രം ഇടപെടുന്നു
- ചെങ്ങന്നൂരിൽ ആർക്ക് പിന്തുണയെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി; നിലപാട് വ്യക്തമാക്കിയത് യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ
- കർണ്ണാടകയിൽ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണെന്ന് അമിത് ഷാ
- മോഹൻലാൻ ഇല്ലാത്ത ചിത്രങ്ങൾ പോലും മോഹൻലാലിന്റേത് കൂടിയാണ്, എന്നാൽ മമ്മൂട്ടിയുടേത് അങ്ങനെയല്ല; ഷഹബാസ് അമൻ
- പഞ്ചാബ് നഷ്ണൽ ബാങ്ക് തട്ടിപ്പ്; നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി, പണമിടപാടുകൾ മരവിപ്പിച്ചു
ഗ്രീസ്മാൻ ബാഴ്സലോണയിലേക്കോ ? വെളിപ്പെടുത്തലുമായി മെസ്സി !
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ ടീം വിടുന്നു എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളയി. ഏത് ക്ലബ്ബിലേക്കാവും ഗ്രീസ്‌മാൻ എത്തുക എന്നതിൽ പലതരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരിന്നു. എന്നാൽ ഗ്രീസ്‌മാൻ ബാഴസലോണയിലെത്തിയേക്കും എന്ന് സൂചന നൽകുന്ന തരത്തിലാണ് സൂപ്പർതാരം മെസ്സിയുടെ വാക്കുകൾ.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗ്രീസ്‌മാൻ എന്നായിരുന്നു മെസ്സിയുടെ പ്രതികരണം. ലോക കപ്പിന് മുന്നോടിയായി തന്നെ ഗ്രീസ്‌മാൻ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടേക്കും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതേ സമയം ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്ക് വരുന്നതിനായി സമ്മതം അറിയിച്ചതായും മാഡ്രിഡുമായുള്ള തുകയുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത് എന്നുമാണ് സ്പാപിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗ്രീസ്‌മാനെ ഇഷ്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങലിളിൽ ഒരാളാണ് ഗ്രീസ്മാൻ.എന്നാൽ താരത്തെ ബാഴ്സയിലെത്തിക്കാൻ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം തനിക്കറിയില്ല എന്ന് മെസ്സി പറഞ്ഞു. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നത് തങ്ങൾക്ക് താല്പര്യമുള്ള കാര്യമാണെന്നും അതിനാൽ ഗ്രീസ്‌മാൻ ടീമിലെത്തിയാൽ സ്വാഗതം ചെയ്യുമെന്നും മെസ്സി കൂട്ടിച്ചേർത്തു. ആർ സി വണിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്