മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: കോടിയേരി

കെഎം മാണി , കോടിയേരി ബാലകൃഷ്ണൻ , ബാർ കോഴക്കേസ് , സിപിഎം
തൃശൂർ| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (13:41 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യര്യത്തില്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി ഇനി മന്ത്രിസ്ഥാനത്ത് തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കണണെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബാർ കോഴക്കേസിൽ മാണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് വസ്തുതാവിവര റിപ്പോർട്ട്. അന്വേഷണം നടത്തിയ എസ്പി സുകേശൻ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. പണം വാങ്ങിയെന്ന കാര്യം കെ.എം. മാണി നിഷേധിച്ചെങ്കിലും ഇത് സത്യമാണെന്നുള്ളത് ബാറുടമകൾ സ്ഥിരീകരിച്ചു. പാലായിലെ വീട്ടിൽ വച്ചും ഔദ്യോഗികവസതിയിൽ വച്ചുമാണ് കോഴ വാങ്ങിയത്. രണ്ടുതവണയായി പാലായിൽ വച്ച് 15 ലക്ഷവും തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മാണിക്കെതിരെ തെളിവ് ഇല്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ബാര്‍ കേസുമായി ബന്ധപ്പെട്ട നുണ പരിശോധനയില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായും രാജ് കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ളവര്‍ നുണപരിശോധനക്ക് ഹാജരാകാതിരുന്നത് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :