മിച്ചഭൂമി കൈമാറ്റം: സര്‍ക്കാരിന് തിരിച്ചടി, ഭേദഗതി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

  മിച്ചഭൂമി കൈമാറ്റം , ഹൈക്കോടതി , കെഎം മാണി , ഹര്‍ജി
കൊച്ചി| jibin| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (11:09 IST)
കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതിയിൽ സർക്കാരിന് വീണ്ടും തിരിച്ചടി. ഭൂനിയമത്തില്‍ 2005 ല്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. 10 ഏക്കര്‍വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാമെന്ന ഭേദഗതിയാണ് റദ്ദാക്കിയത്. ഭൂവുടമ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്ന മിച്ചഭൂമിക്കു ഭേദഗതിയുടെ ആനുകൂല്യം ലഭിക്കില്ല. സ്വകാര്യ വ്യക്തികള്‍ക്കു രജിസ്റ്റര്‍ ചെയ്തു നല്‍കിയ നാല് ഏക്കര്‍ വരെയുള്ള ഭൂമിക്കു മാത്രമാണ് ഭേദഗതി ബാധകമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

2005ൽ ധനമന്ത്രി കെഎം മാണിയാണ് മിച്ചഭൂമി കച്ചവടത്തിന് ഭേദഗതി കൊണ്ടുവന്നത്. പിന്നീട് ഇത് സർക്കാർ തന്നെ നാലേക്കറായി ചുരുക്കുകയായിരുന്നു. ഭൂനിയമത്തില്‍ ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് കെഎം ഷെഫീക്ക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഈ വിധിയോടെ സര്‍ക്കാറിന് അന്യാധീനപ്പെട്ടുപോയ 80000 ഏക്കറോളം ഭൂമി തിരികെ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :