പി എസ് സി സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂ: ധനമന്ത്രി

  പി എസ് സി , കെഎം മാണി , ഉമ്മന്‍ചാണ്ടി , രാധാകൃഷ്ണൻ
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2015 (13:37 IST)
പി എസ് സി സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമല്ലെന്നും പി എസ് സിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ധനമന്ത്രി കെഎം മാണി. പിഎസ് സിയിലെ കണക്കുകൾ പരിശോധിക്കാൻ സർക്കാരിന് അവകാശമുണ്ട്. പി എസ് സിക്ക് പണം നൽകുന്നതിൽ ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പി എസ് എസി എല്ലാത്തിനും മുകളിലാണന്ന വാദം തെറ്റാണ്. പണം നല്‍കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ചെലവുകള്‍ സംബന്ധിച്ച് പരിശോധന നടത്താനും സര്‍ക്കാരിന് അവകാശമുണ്ട്. സകലതിനും മേലെയാണ് എന്ന ധാരണ പി എസ് സിക്ക് വേണ്ട. ആവശ്യത്തിന് പണം നല്‍കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ചെലവുകള്‍ സംബന്ധിച്ച് പരിശോധന നടത്താനും സര്‍ക്കാരിന് അവകാശമുണ്ടെന്നും മാണി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പി എസ് സിയും ധനകാര്യവകുപ്പുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ.എം മാണി. പ്രതിസന്ധി പരിഹരിക്കുന്നതിനും നിയന്ത്രണം നീക്കുന്നതിനുമുള്ള നടപടികള്‍ക്ക് മന്ത്രി കെഎം മാണി നേതൃത്വം നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം, പി എസ് സിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ധനവകുപ്പ് പ്രചരിപ്പിക്കുകയാണെന്ന് പി എസ് സി ചെയർമാൻ ഡോ കെ എസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :