പാർശ്വഫലമുണ്ടാകും എന്ന ആശങ്ക വേണ്ട, കേരളം വാക്സിനേഷന് സജ്ജം: കെ‌കെ ശൈലജ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 ജനുവരി 2021 (09:39 IST)
കണ്ണൂർ: കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും എന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിനെതിരായ വ്യാജപ്രചരണങ്ങൾ ജനം വിശ്വസിയ്ക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ് വാക്സിൻ. വാക്സിനെതിരായ വ്യാാജ പ്രചരണം ജനം വിശ്വസിയ്ക്കരുത്. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കും. രണ്ടാംഘട്ട വാക്സിനേഷനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂർത്തിയായി. ഇത് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചാലും ജാഗ്രത തുടരണം എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :