പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 ജനുവരി 2021 (09:23 IST)
ഡൽഹി: പതിനെട്ട് വയസിൽ തഴെയുള്ളവർക്ക് തൽക്കാലം കൊവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കൊവാക്സിൻ പരീക്ഷണം നടത്താൻ ഡിസിജിഐ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വിശദപഠനങ്ങൾക്ക് ശേഷം സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷൻ വാക്സിൻ കുത്തിവയ്പ്പിനുള്ള നിർദേശങ്ങൾ പുതുക്കുകയായിരുന്നു. പുതുക്കിയ മാർഗനിർദേശപ്രകരം വക്സിനുകൾ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകാൻ അനുമതിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :