വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 16 ജനുവരി 2021 (07:41 IST)
സാൻഫ്രാൻസിസ്‌കോ: പുതിയ സ്വകാര്യ നയം അംഗീകരിയ്ക്കാത്തവരുടെ വാട്ട്സ് ആപ്പ് അക്കൗണ്ട് ഫെബ്രുബരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്സ് ആപ്പ്, പുതിയ നയവും അത് നടപ്പിലാക്കുന്ന രീതിയും ഉപയോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റം. എന്നാൽ പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ സമയം നീട്ടിനൽകുക മാത്രമാണ് വാട്ട്സ് ആപ്പ് ചെയ്തിരിയ്ക്കുന്നത്. മെയ് 15 വരെ പുതിയ സ്വകാര്യ നയം നടപ്പിലാക്കില്ലെന്നാണ് വട്ട്സ് ആപ്പ് വ്യക്തമാക്കിയിരിയ്ക്കുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ കാണാനോ കോളുകൾ കേൾക്കാനോ വാട്ട്സ് ആപ്പിനോ ഫെയ്സ്ബുക്കിനോ സാധിയ്ക്കില്ല, ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും വാട്ട്സ് ആപ്പ് വ്യക്തമാക്കി