1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kidnapping

നവജാതശിശുവുമായി കടന്നുകളഞ്ഞ യുവതി പിടിയില്‍

ആശുപത്രി ജീവനക്കാരിയായി എത്തിയ യുവതി നവജാതശിശുവുമായി കടന്നു

Pathanamthitta
പത്തനംതിട്ടയില്‍ നവജാതശിശുവിനെ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയില്‍‍. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ 10 മണിയോടെ ആശുപത്രി ജീവനക്കാരി എന്ന വ്യാജേനയെത്തി നവജാതശിശുവുമായി കടന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. 
 
റാന്നി പാടത്തുംപടി സ്വദേശി സജി – അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. കുത്തിവയ്പ് എടുക്കുന്നതിനായി കുഞ്ഞിനെ കൊണ്ടുപോകണം എന്ന ആവശ്യവുമായി കുഞ്ഞിന്‍റെ മാതാപിതാക്കളെ സമീപിച്ച യുവതി കുഞ്ഞിനെ കൈയില്‍ ലഭിച്ചയുടന്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. ഒരു ഓട്ടോയില്‍ കയറിയാണ് യുവതി കുഞ്ഞുമായി രക്ഷപ്പെട്ടതെന്നാണ് വിവരം.
 
യുവതി ആശുപത്രി യൂണിഫോമിലായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
 
 
 
 
 
About Writer
Aiswarya
അടുത്ത ലേഖനം
സദാചാരവും പ്രണയവും; പ്രേമം നിർത്തലാക്കണമെന്ന് പറയാന്‍ നീ ആരാണ് ?