1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. keralam, rain, polling, vote

സംസ്ഥാനത്ത് 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്: പോളിങ് ദിവസം വോട്ടര്‍മാര്‍ മഴയില്‍ കുളിച്ചേക്കും; ആശങ്കയില്‍ സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനത്ത് 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്: പോളിങ് ദിവസം വോട്ടര്‍മാര്‍ മഴയില്‍ കുളിച്ചേക്കും; ആശങ്കയില്‍ സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനം
സംസ്ഥാനം പോളിങ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കാലാവസ്ഥ ചതിക്കുമോ എന്ന ഭീതിയിലാണ് സ്ഥാനാര്‍ത്ഥികള്‍, സംസ്ഥാനത്ത് 18 വരെ കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
പോളിങ് ദിവസം ശക്തമായ മഴ പെയ്താല്‍ അത് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുന്നതിന് തടസമായേക്കും. പ്രായമായവരെ ഉള്‍പ്പെടെ ബൂത്തുകളിലെത്തിക്കുക എന്നതും ബുദ്ധിമുട്ട് ആകും. ഇതാണ് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്നതും.
 
വേനല്‍ ചൂടിന് ആശ്വാസമേകി കഴിഞ്ഞയാഴ്ചയെത്തിയ വേനല്‍മഴ അടുത്ത രണ്ടുദിവസം ശക്തമായി അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ബുധനാഴ്ച വരെ ശക്തമായി മഴ പെയ്യുമെന്നാണ് പ്രവചനം.
അടുത്ത ലേഖനം
ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാതിരുന്ന അംഗീകാരമാണ് മരണശേഷം കലാഭവന്‍ മണിക്ക് ലഭിച്ചത്; ദേശീയ പുരസ്‌കാരം നല്‍കാതിരുന്ന ജൂറി അംഗങ്ങളോട് പുച്ഛം തോനുന്നു: ജസ്റ്റിസ് കമാല്‍ പാഷ