രാത്രി മഴയുണ്ടേ...! ഈ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപതിടത്ത് യെല്ലോ
സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ഇന്ന് മഴ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും.
ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഞ്ഞ അലർട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ വടക്കൻ ജില്ലകളിൽ മഴ
നാളെ (ഒക്ടോബർ 18, ഞായർ) വടക്കൻ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട്.
മത്സ്യബന്ധനത്തിനു വിലക്ക്
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (17/10/2026 & 18/10/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read: 'മൂന്ന് പേർ ഒരു ബൈക്കിൽ, പിന്നാലെ വേറെ സുഹൃത്ത് വന്നതിൽ ദുരൂഹത'; മരിച്ചവരെ സംശയത്തിൽ നിർത്തി സുഹൈലിന്റെ അഭിഭാഷകൻ
