1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather November 26 Update

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമര്‍ദ്ദം സെന്‍യാര്‍ (Senyar) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയില്‍ കരയില്‍ പ്രവേശിച്ചു

Kerala Weather, Heavy Rain, Kerala Weather November 26 Update, Weather Alert Kerala, Kerala Weather Alerts in Malayalam
Kerala Weather

Kerala Weather: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു കിഴക്കന്‍ ശ്രീലങ്കയ്ക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് - വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി (Depression)  ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യത. 
 
മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമര്‍ദ്ദം സെന്‍യാര്‍ (Senyar) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയില്‍ കരയില്‍ പ്രവേശിച്ചു. വടക്കുകിഴക്കന്‍ ഇന്തോനേഷ്യയുടെ തീരപ്രദേശത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് - തെക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു 27-ാം തിയതി രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിര്‍ത്തി തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യത.
 
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണ്. 
അടുത്ത ലേഖനം
അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍