Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പൊതുവെ മഴയുടെ തീവ്രതയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 3 ജൂണ്‍ 2025 (09:00 IST)

Kerala Weather: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് പൊതുവെ മഴയുടെ തീവ്രതയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ പോലെ അതിതീവ്ര മഴ ഈ ആഴ്ച ലഭിക്കില്ല. ഇനിയുള്ള 7-10 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കു മാത്രമാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ സാധ്യത.

അറബിക്കടലില്‍ കാലവര്‍ഷകാറ്റ് ദുര്‍ബലമായതാണ് മഴയുടെ തീവ്രത കുറയാന്‍ കാരണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിലവില്‍ തടസ്സമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :