1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Schools reopen Kerala Heavy rain

പ്രതികൂല കാലാവസ്ഥ; ജൂണ്‍ രണ്ടിനു സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല

ജൂണ്‍ രണ്ടിനു പ്രവേശനോത്സവത്തോടു കൂടി സ്‌കൂള്‍ തുറക്കാനാണ് ഇപ്പോള്‍ ആലോചിച്ചിരിക്കുന്ന കാര്യം

V Sivankutty (Minister)
സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അധ്യായനവര്‍ഷാരംഭം ജൂണ്‍ രണ്ടില്‍ നിന്ന് മാറ്റാന്‍ സാധ്യത. ജൂണ്‍ രണ്ട് തിങ്കളാഴ്ച 2025-26 അധ്യായനവര്‍ഷം ആരംഭിക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. 
 
ജൂണ്‍ രണ്ടിനു പ്രവേശനോത്സവത്തോടു കൂടി സ്‌കൂള്‍ തുറക്കാനാണ് ഇപ്പോള്‍ ആലോചിച്ചിരിക്കുന്ന കാര്യം. പക്ഷേ പ്രകൃതി ഇങ്ങനെയൊരു ശക്തമായ കാറ്റും മഴയും നിന്നാല്‍ എന്തുവേണമെന്നതിനെ കുറിച്ച് സ്വാഭാവികമായി ആലോചിക്കേണ്ടിവരും. പ്രതികൂല കാലാവസ്ഥ ഇപ്പോഴത്തെ പ്രതിസന്ധിയാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 
 
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയോളമായി ലഭിക്കുന്ന അതിതീവ്ര മഴയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇന്ന് ഒരു ജില്ലകളിലും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പില്ല. ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് മാത്രമാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഉള്ളത്. കാലവര്‍ഷകാറ്റ് ശക്തി കുറഞ്ഞതാണ് മഴയുടെ തീവ്രത കുറയാന്‍ കാരണം.
About Writer
രേണുക വേണു
അടുത്ത ലേഖനം
Nilambur By Election 2025: ലീഗ് വോട്ടുകള്‍ ചോരാന്‍ സാധ്യത; സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ 'കുലുങ്ങി' യുഡിഎഫ് ക്യാംപ്, വേണം അന്‍വറിന്റെ 'കൈ'