1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. May 31 Kerala Weather

Kerala Weather: അതിതീവ്ര മഴയ്ക്കു ശമനം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തിലും തീരദേശ മേഖലയിലും ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്

Kerala Weather
Kerala Weather: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന അതിതീവ്ര മഴയ്ക്കു ശമനം. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ടുകളില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇന്ന് എല്ലാ ജില്ലകളിലും പ്രവചിച്ചിരിക്കുന്നത്. 
 
വടക്കന്‍ കേരളത്തിലും തീരദേശ മേഖലയിലും ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി കസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 
 
അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞതിനാലാണ് മഴയുടെ തീവ്രതയിലും കുറവ് സംഭവിച്ചത്. തീവ്രത കുറഞ്ഞ മഴയായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിക്കുക. ജൂണ്‍ രണ്ടാം വാരത്തോടെ മഴ വീണ്ടും തീവ്രമായേക്കും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
സുരേഷ് ഗോപിയുടെ സര്‍ക്കാര്‍ പ്രശംസ; തൃശൂര്‍ ബിജെപിയില്‍ മുറുമുറുപ്പ്