അനുബന്ധ വാര്‍ത്തകള്‍
- പ്രതികൂല കാലാവസ്ഥ; ജൂണ്‍ രണ്ടിനു സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല
- Kerala Weather: അതിതീവ്ര മഴയ്ക്കു ശമനം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്
- Kerala Weather: തൃശൂര്‍ അടക്കം എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറഞ്ഞേക്കും
- Kerala Weather: ശക്തി കുറയാതെ ന്യൂനമര്‍ദ്ദം, കാലവര്‍ഷകാറ്റ് ശക്തം; മഴ തുടരും
- Kerala Weather: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്
Kerala Weather: യെല്ലോ അലര്‍ട്ട് എന്നുപറഞ്ഞാല്‍ 'മഴ പെയ്യില്ല' എന്ന് അര്‍ത്ഥമില്ല; മുന്നറിയിപ്പ് തുടരുന്നു
യെല്ലോ അലര്‍ട്ട് എന്നാല്‍ മഴ പെയ്യാത്ത സാഹചര്യമല്ല
Kerala Weather: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് ഒരു ജില്ലയിലുമില്ല. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് നാല് ജില്ലകളില്‍. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ജൂണ്‍ ഒന്ന് ഞായറാഴ്ച (നാളെ) ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം യെല്ലോ അലര്‍ട്ട് എന്നാല്‍ മഴ പെയ്യാത്ത സാഹചര്യമല്ല. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടിലും ജാഗ്രത വേണം.