1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. May 30 Updated Rain Alert Kerala

Kerala Weather: തൃശൂര്‍ അടക്കം എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറഞ്ഞേക്കും

24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്

Kerala Weather, Rain Alert, Kerala Weather News, May 30 Updated Rain Alert Kerala, Heavy Rain in Kerala
Kerala Weather

Kerala Weather: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ള റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. 
 
24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്നുമുതല്‍ മുതല്‍ ജൂണ്‍ ഒന്ന് വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ ജൂണ്‍ മൂന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
 
അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറയുന്നതോടെ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. 
About Writer
രേണുക വേണു
അടുത്ത ലേഖനം
KEAM 2025: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് പ്ലസ് ടു മാർക്കുകൾ ജൂൺ 2-നകം സമർപ്പിക്കണമെന്ന് എൻട്രൻസ് പരീക്ഷാ കമ്മീഷണർ