ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

പസഫിക് സമുദ്രത്തില്‍ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്നു

Kerala Weather, Heavy Rain, Cyclone Alert, Kerala Weather News, Kerala Weather Alert, heavy Rainfall in kerala, Updated Kerala Weather Alert, മഴ, കേരളത്തില്‍ മഴ തുടരും, കാലാവസ്ഥ വാര്‍ത്തകള്‍, മണ്‍സൂണ്‍, സംസ്ഥാനത്ത് ശക്തമായ മഴ
Thiruvananthapuram| രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (17:08 IST)

ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. അറബിക്കടലില്‍ മേഘരൂപീകരണം തുടങ്ങി. ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗാതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 14-16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12-16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

പസഫിക് സമുദ്രത്തില്‍ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴിയും അറബിക്കടലിലെ കാലവര്‍ഷക്കാറ്റും ശക്തിപ്രാപിക്കുന്നതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള പശ്ചിമ തീരത്ത് വരും ദിവസങ്ങളില്‍ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :