1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Heavy Rain Alert

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

Kochi rain, Kerala
Kerala Weather: ഏതാനും ദിവസങ്ങളായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. 
 
ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ (ചൊവ്വ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 
 
അറബിക്കടലില്‍ കാലവര്‍ഷകാറ്റ് ദുര്‍ബലമായതാണ് മഴയുടെ തീവ്രത കഴിഞ്ഞ ദിവസങ്ങളില്‍ കുറയാന്‍ കാരണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിലവില്‍ തടസ്സമില്ല. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍