1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert August 3

Kerala Weather: 'മഴയുണ്ടേ, സൂക്ഷിക്കുക'; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്, ചക്രവാതചുഴി

മാന്നാര്‍ കടലിടുക്കിലും തെക്കന്‍ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ ( 5.8 km) ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു

Kerala Weather News
Kerala Weather: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. 
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട്. ഇനിയുള്ള മൂന്ന്-നാല് ദിവസത്തേക്ക് ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത വേണം. 
 
മാന്നാര്‍ കടലിടുക്കിലും തെക്കന്‍ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ  ഉയര്‍ന്ന ലെവലില്‍ ( 5.8 km) ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സഞ്ചാരപാതയനുസരിച്ചു ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവെ മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. മലയോര മേഖലയില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ മഴ സാധ്യത കൂടുതല്‍. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.
About Writer
രേണുക വേണു
അടുത്ത ലേഖനം
Friendship Day Wishes in Malayalam: ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം