അനുബന്ധ വാര്‍ത്തകള്‍
- അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ യോഗം; സിപിഎമ്മില്‍ പൊട്ടിത്തെറി, 46പേര് രാജി കത്തുനല്‍കി
- മഴ ശക്തം: 10ജില്ലകളിലും യെല്ലോ അലര്‍ട്ട്, ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക് കൂടിയത് 760 രൂപ
- ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുടുങ്ങി പത്തുവയസുകാരി മരിച്ചു
- വയനാട്ടിലെ ദുരിതബാധിതര്‍ക്കായി 50 വീടുകള്‍ നിര്‍മിച്ചു നല്കാന് മലങ്കര സുറിയാനി സഭ
കടലില്‍ മേഘങ്ങളുടെ സാന്നിധ്യം ശക്തം, സംസ്ഥാനത്തു ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കുക
അറബിക്കടല്‍ മേഘാവൃതമായിരിക്കുന്നു
തെക്കന്‍ ശ്രീലങ്കയ്ക്കു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. അതോടൊപ്പം റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി എല്ലാ ജില്ലകളിലും ഇടി മിന്നലോടു കൂടിയ മഴ അടുത്ത മൂന്ന് ദിവസവും പ്രതീക്ഷിക്കാം.
ഉച്ചയ്ക്കു ശേഷം കുറഞ്ഞ സമയം ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടക്കത്തില്‍ മലയോര മേഖലയിലും തുടര്‍ന്നു ഇടനാട്, തീരദേശ മേഖലയിലേക്കും വ്യാപിക്കാന്‍ സാധ്യത. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കുക.
അറബിക്കടല്‍ മേഘാവൃതമായിരിക്കുന്നു. കടലില്‍ വലിയ മേഘക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ വരും മണിക്കൂറുകളില്‍ മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചേക്കാം. വടക്കന്‍ ജില്ലകളില്‍ ജാഗ്രത ആവശ്യമാണ്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.