സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (16:33 IST)
ഇന്ത്യയില്‍ 2036 ഓടുകൂടി
ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ വിമണ്‍ ആന്‍ഡ് മെന്‍ ഇന്‍
ഇന്ത്യ 2023 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിക്കുന്നുവെന്നും സ്ത്രീ സംരംഭകര്‍ കൂടിവരുന്നുണ്ടെന്നും പറയുന്നു. അതേസമയം 2011നെ് അപേക്ഷിച്ച് 2036ല്‍ 15 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കുറയും. കൂടാതെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണവും കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ശിശുമരണ നിരക്കും കുറയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ശിശു മരണനിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് കുറവ്. 2020ല്‍ കേരളത്തില്‍ ഗ്രാമ- നഗരഭേദമന്യേ ശിശുമരണ നിരക്കിന്റെ ശരാശരി 6% ആണ്. അതേസമയം മധ്യപ്രദേശിലാണ് നിനക്ക് കൂടുതല്‍, 43 ശതമാനം.