ന്യൂയർ പാർട്ടിക്കായി ഹാഷിഷ് ഓയിലുമായി കൊച്ചിയിലെത്തിയ നിയമവിദ്യാർത്ഥി പിടിയിൽ

കൊച്ചി| അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (12:38 IST)
കൊച്ചി: ന്യൂ ഇയർ പാർട്ടിക്കായി വിശാഖപട്ടണത്ത് നിന്നും കൊണ്ടുവന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ്(23) ആണ് പിടിയിലായത്.ബം​ഗളൂരിൽ
എൽഎൽബി വിദ്യാർഥിയാണ് ഇയാൾ.

ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാൾ കടത്തു സം​ഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇയാളെന്നും കൂടുത പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്
പ്രതിയെ പിടികൂടിയത്. മുഹമ്മദിനെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :