സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (12:14 IST)
പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതിനെ തുടര്ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ നീട്ടിവയ്ക്കാന്‍ കേന്ദ്രത്തിന്റെ ആലോചന. വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതാണ് ബില്ല്.
ഇന്ന് ബില്‍ അവതരിപ്പിക്കുന്നില്ലെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കി പാര്‍ലമെന്റ് ഇന്നോ നാളെയോ അനിശ്ചിത കാലത്തേക്ക് പിരിയാനാണ് സാധ്യത.