അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു, നാളെ പ്രധാനമന്ത്രി അടിയന്തിരയോഗം വിളിച്ചേക്കും
- ഒമിക്രോൺ ഭീതി: നാലാം ഡോസ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ, പരിശോധന കൂട്ടുമെന്ന് യുഎസ്
- പൊലീസ് സ്റ്റേഷനുകളിലെ ക്രൂരത അവസാനിക്കണമെങ്കില്‍ സിസിടിവി ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കണമെന്ന് കേരള ഹൈക്കോടതി
- രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 213 കടന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,317 പേര്‍ക്ക്; മരണം 318
സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ആകെ രോഗബാധിതർ 24
സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യു.കെയില്‍നിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടുപേര്‍, ടാന്‍സാനിയയില്‍നിന്നെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍നിന്നെത്തിയ യുവതി (44), അയര്‍ലൻഡിൽ നിന്നെത്തിയ യുവതി(26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.നൈജീരിയയില്‍നിന്ന് വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.