രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു, നാളെ പ്രധാനമന്ത്രി അടിയന്തിരയോഗം വിളിച്ചേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (12:40 IST)
രാജ്യത്ത് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അടിയന്തിരയോഗം വിളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

ഡൽഹിയിലാണ് ഏറ്റവുമധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. 57 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ മാത്രം 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാത്രി കർ‌ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങളോട് ആലോചിക്കാൻ കേന്ദ്രം നിർദേശിച്ചു.വൈറസ് ബാധയെ നേരിടാൻ ആവശ്യമായ തയാറെടുപ്പുകൾ നടത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :