1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala reports 3000+ covid cases

സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ, ടിപിആർ നിരക്ക് 16 ശതമാനം കടന്നു

കേരളം
സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. 3419 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7 മരണവും ഇന്ന് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. 1072 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 604 പേർക്കും രോഗം സ്ഥിരീകരിച്ചു.
 
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ 18,345 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 16.32 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
അടുത്ത ലേഖനം
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം