അനുബന്ധ വാര്‍ത്തകള്‍
- റീവാലുവേഷന് ജൂൺ 16 മുതൽ അപേക്ഷിക്കാം, സേ പരീക്ഷ ജൂലൈയിൽ
- SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാന്‍ ഒന്നിലേറെ ലിങ്കുകള്‍; ചെയ്യേണ്ടത് ഇത്രമാത്രം
- SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഈ ലിങ്കുകളില്‍
- SSLC Exam Result Live Updates: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്; ഫലം ലഭ്യമാകുന്ന സൈറ്റുകള്‍ ഇതെല്ലാം
- SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അതിവേഗം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
എല്ലാവർക്കും സുഖം തന്നെയല്ലേ എന്ന് അബ്ദുൾ റബ്ബ്, എന്തിനാണ് കുട്ടികളെ ട്രോളുന്നതെന്ന് വി ശിവൻകുട്ടി : ഫെയ്‌സ്ബുക്കിൽ എസ്എസ്എൽസി പോര്
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ ട്രോൾ പോസ്റ്റുമായി എത്തിയ മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുൾ റബ്ബിന് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൂടിയ വിജയശതമാനം ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ റബ്ബിന്റെ പോസ്റ്റ്.
എസ്എസ്എൽസി വിജയശതമാനം 99.26. കുട്ടികളെ നിങ്ങൾ പൊളിയാണ്. എല്ലാവര്ക്കും അഭിനന്ദനങ്ങൾ. ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ എന്നായിരുന്നു അബ്ദുൾ റബ്ബിന്റെ പോസ്റ്റ്. കുട്ടികൾ പാസാവാട്ടന്നെ എന്തിനാ അവരെ ട്രോളുന്നത് എന്നായിരുന്നു വി ശിവൻകുട്ടിയുടെ മറുപടി.
നേരത്തെ അബ്ദുൾ റബ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ വിജയശതമാനം കൂടിയതിനെ വിമർശിച്ച് എൽഡിഎഫ് രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനായി യോഗ്യതയില്ലാത്തവരെയും സർക്കാർ ജയിപ്പിച്ചെന്നായിരുന്നു അന്നത്തെ എൽഡിഎഫ് ആരോപണം. എന്നാൽ എൽഡിഎഫ് ഭരണകാലത്തും വിജയശതമാനം തുടർച്ചയായി ഉയരുകയാണ് ഉണ്ടായത്.