സാമുദായിക സൗഹാർദ്ദം തകർക്കരുത്, പള്ളികമ്മിറ്റികൾക്ക് പോലീസ് സർക്കുലർ: വിവാദം

കണ്ണൂർ| അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂണ്‍ 2022 (13:17 IST)
കണ്ണൂർ: മുസ്‌ലിം പള്ളികളിലെ ജുമാ നമസ്കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണങ്ങളിൽ പ്രകോപനം പാടില്ലെന്ന നിർദേശവുമായി പോലീസ്. മയ്യിൽ പൊലീസാണ് പഞ്ചായത്തിലെ വിവിധ പള്ളികൾക്ക് സർക്കുലർ നൽകിയത്. പ്രവാചകനിന്ദ വിഷയത്തിൽ പള്ളികളോട് ചേർന്ന് വടക്കേ ഇന്ത്യയിൽ പ്രതിഷേധങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് സർക്കുലർ എന്നതാണ് പോലീസ് വിശദീകരണം.

അതേസമയം സർക്കുലറിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തെത്തി. ഇതിന് പിന്നാലെ സർക്കുലർ ഇറക്കിയത് വീഴ്ചയാണെന്നും മഹല്ല് കമ്മിറ്റികൾക്ക് വാക്കാൽ നിദേശത്തിനായിരുന്നു
എസ് എച്ച് ഒ വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ പോലീസ് കമ്മീഷണർ എസ് എച്ച്ഓയോട് വിശദീകരണം തേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :