റീവാലുവേഷന് ജൂൺ 16 മുതൽ അപേക്ഷിക്കാം, സേ പരീക്ഷ ജൂലൈയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂണ്‍ 2022 (16:15 IST)
എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിര്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സേ ജൂലൈയിലാകും നടത്തുക. ഇതിന്റെ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

ഇത്തവണ 99.26 ശതമാനം പേരാണ് എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയത്. 99.47 ശതമാനം പേരായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. വായനാട്ടിലാണ് ഏറ്റവും കുറവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :