1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain prediction

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

kerala
സംസ്ഥാനത്ത് ഒക്ടോബർ 9 മുതൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
ഒൻപതാം തീയ്യതി ഇടുക്കി,പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിലും പത്താം തീയ്യതി ഇടുക്കി,വയനാട് ജില്ലകളിലുമാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
 
അടുത്ത ലേഖനം
രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ: ആർഎസ്എസ് തലവന് ഒവൈസിയുടെ മറുപടി