തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് 35കാരന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് നിയന്ത്രം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് 35കാരന് ദാരുണാന്ത്യം. പിരപ്പന്‍കോട് സ്വദേശിയായ ഷിബുവാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബൈക്കില്‍ യാത്രചെയ്തിരുന്ന നാലുവയസുകാരി അലംകൃതയ്ക്കും ഗുരുതരമായി പരിക്കേറ്റു.