രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ: ആർഎസ്എസ് തലവന് ഒവൈസിയുടെ മറുപടി

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2022 (12:36 IST)
രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്നുള്ള ആർആർഎസ് മേധാവിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദദ്ദീൻ ഒവൈസി. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ ആണെന്നും മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്നും ഹൈദരാബാദ് എം പി ഒവൈസി പറഞ്ഞു.

നിങ്ങൾ വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ കൂടുന്നില്ല, മറിച്ച് കുറയുകയാണ്. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് ആരാണ്? ഞങ്ങളാണ്. മോഹൻ ഭാഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല. അസദുദ്ദീൻ ഒവൈസി പറഞ്ഞു. എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം മോഹൻ ഭാഗവത് ഉന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :