കേരളത്തിന്റെ ' ലിറ്റില്‍ കൈറ്റ്‌സ് ' ഇനി യൂറോപ്പിലും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (14:39 IST)
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതി ഫിന്‍ലാന്റില്‍ നടപ്പാക്കാന്‍ ഫിന്‍ലാന്റ് താല്പര്യം പ്രകടിപ്പിച്ചു. ഇതിനുള്ള സാങ്കേതിക സഹായം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കും. ഇക്കാര്യത്തില്‍ പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയാണ് 2000 സ്‌കൂളുകളിലായി 1.7 ലക്ഷം വിദ്യാര്‍ഥികള്‍ അംഗങ്ങളായുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകള്‍. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ ഡിജിറ്റല്‍ വിപ്ലവം ഒരിക്കല്‍ കൂടി ആഗോള ശ്രദ്ധ നേടുന്നതില്‍ പങ്കാളികളായ എല്ലാവരേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :