1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Heavy Rain News

മഴക്കെടുതിയില്‍ സംസ്ഥാനത്തെ മരണം 24 ആയി; കോട്ടയത്തുമാത്രം 13മരണം

Kerala
മഴക്കെടുതിയില്‍ സംസ്ഥാനത്തെ മരണം 24 ആയി. കോട്ടയത്തുമാത്രം 13 പേരാണ് മരണപ്പെട്ടത്. ഇടുക്കിയില്‍ ഒന്‍പതു പേരും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരണപ്പെട്ടു. അതേസമയം ഇടുക്കി കൊക്കയാറില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. തിരുവനന്തപുരത്തും ഒരാളെ കാണാതായിട്ടുണ്ട്.
 
നിലവില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 4713 പേര്‍ ദുരിതാശ്വാസ കാമ്പുകളിലുണ്ട്. ഉരുള്‍പ്പൊട്ടലില്‍ മരിച്ച കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം