അനുബന്ധ വാര്‍ത്തകള്‍
- പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കേണ്ടത് എപ്പോള്‍? അവധി ദിനങ്ങള്‍ ഇങ്ങനെ
- തിരുവനന്തപുരം നഗരത്തില്‍ വരും ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും; ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം
- സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ശബരിമലയില്‍ ഈ വര്‍ഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്; ദിവസം 80000പേര്‍ക്ക് ദര്‍ശനം
- 'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, മഴ കനക്കും, 13 ജില്ലകളിലും മഴ മുന്നറിയിപ്പ്
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വിഭാഗം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം,തെക്കന്‍ തമിഴ്നാട് വഴി ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു. നിലവിലെ ചക്രവാതചുഴി ഒക്ടോബര്‍ ഒമ്പതൊടെ ലക്ഷദ്വീപിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ ഇനിയുള്ള 3-4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കന്‍ കേരളത്തിലാകും ശക്തമായ മഴയ്ക്ക് സാധ്യത അധികം. കേരളത്തില്‍ ഇന്ന് 13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
അടുത്ത ലേഖനം