അനുബന്ധ വാര്‍ത്തകള്‍
- അറിയിപ്പ്: തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം മുങ്ങും
- അന്‍വറിന്റെ നയവിശദീകരണ യോഗത്തിനു എത്തിയവരില്‍ കൂടുതല്‍ ലീഗ് അണികള്‍; തലവേദന !
- ഡിജിപി സ്ഥാനം ലക്ഷ്യമിട്ട് നടന്നു; ഇപ്പോഴത്തെ നടപടിയോടെ അജിത് കുമാറിനു സ്വപ്ന നഷ്ടം !
- ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി; തീരുമാനം മുഖ്യമന്ത്രിയുടേത്
- എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍
പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്‌ക്കേണ്ടത് എപ്പോള്‍? അവധി ദിനങ്ങള്‍ ഇങ്ങനെ
ഒക്ടോബര്‍ 12 ശനിയാഴ്ചയാണ് ഇത്തവണ മഹാനവമി
പൂജവെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 (വെള്ളി) അവധി ലഭിക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്മി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെപ്പ്. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 12 ശനിയാഴ്ചയാണ് ഇത്തവണ മഹാനവമി. ഒക്ടോബര്‍ 13 ഞായറാഴ്ച വിജയദശമിയാണ്. അതായത് ഒക്ടോബര്‍ 11, 12, 13 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ലഭിക്കും. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 12 നാണ് അവധി. അന്നേദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.