സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 6 ഒക്‌ടോബര്‍ 2024 (15:29 IST)
ശബരിമലയില്‍ ഈ വര്‍ഷം സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ശബരിമലയില്‍ ദര്‍ശന സൗകര്യം ഒരുക്കും. ബുക്കിങ് സമയത്ത് തന്നെ യാത്രാവഴി തിരഞ്ഞെടുക്കാനുമാകും.
ബുക്കിംഗ് നടത്താതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. നിലക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.