കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ മുത്തശ്ശി മരിച്ചു

എ ജെ കെ അയ്യർ| Last Updated: ബുധന്‍, 24 ഓഗസ്റ്റ് 2022 (11:09 IST)
കൊച്ചി: കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ട് പ്രതിയായ മുത്തശ്ശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കോടിശേരി വീട്ടിൽ സിപ്സി എന്ന 42 കാരിയാണ് നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.മൃതദേഹത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.

കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൂടിയായ ഇവരുടെ കാമുകൻ പള്ളുരുത്തി പാലിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. എന്നാൽ മരണ കാരണം ഹൃദയാഘാതമാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

കഴിഞ്ഞ മാർച്ച് ഒമ്പതിനായിരുന്നു സിപ്‌സിയുടെ മകന്റെ മകളായ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അന്ന് ഒരു ലോഡ്ജിലെ മുറിയിൽ താമസിക്കുമ്പോൾ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കിക്കൊല്ലുകയായിരുന്നു.

ജാമ്യത്തിൽ ഇറങ്ങി ഇരുവരും മാറിമാറി താമസിക്കുകയാണ്. കുഞ്ഞിന്റെ പിതൃത്വം തന്നിൽ കെട്ടിവയ്ക്കാൻ സിപ്‌സി ശ്രമിച്ചതാണ് താനേ കുഞ്ഞിനെ കൊലപ്പെടുത്തതാണ് ഇടയാക്കിയത് എന്നാണു ജോൺ പൊലീസിന് മൊഴി നൽകിയിരുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :