പാലക്കാട് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിലുള്‍പ്പെട്ട രണ്ടുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (12:38 IST)
പാലക്കാട് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികളെ സഹായിച്ച ഒരാളുമാണ് പിടിയിലായത്. ഇരുവരും രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഷാജഹാന്റെ വധത്തില്‍ എട്ടു പ്രതികളാണ് ഉള്ളത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണോ എന്നുള്ളത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പിന്നാലെ റിപ്പോര്‍ട്ട് വരുകയായിരുന്നു.

ഷാജഹാന്റെ ഒപ്പം ഉണ്ടായിരുന്ന സുരേഷിന്റെ മൊഴി അനുസരിച്ച് കൊലയ്ക്ക് പിന്നില്‍ ബിജെപി അനുഭാവികളായ എട്ടു പേരാണെന്നാണ് പറയുന്നത്. ചിലര്‍ മുന്‍പും കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിച്ചവരാണ് എന്നും പോലീസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :