1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Perotta Murder

ഇടുക്കിയില്‍ പെറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Idukki Perotta
ഇടുക്കിയില്‍ പെറോട്ട തൊണ്ടയില്‍ കുടുങ്ങിയ യുവാവിന് ദാരുണ അന്ത്യം. പൂപ്പാറ സ്വദേശി ബാലാജിയാണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പെറോട്ട വാങ്ങി ലോറിയില്‍ ഇരുന്നു കഴിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. പെറോട്ട അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെയാണ് യുവാവ് മരിച്ചത്. കട്ടപ്പനയിലേക്കുള്ള വളം എത്തിക്കുന്ന ലോറിയിലെ സഹായിയാണ് ബാലാജി. 
 
തൊണ്ടയില്‍ പെറോട്ട കുടുങ്ങിയതിനെത്തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ആള്‍ ബാലാജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബാലാജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലെങ്കിലും വിവാഹിതയാകാം: ഡൽഹി ഹൈക്കോടതി