ജയ്പൂരില്‍ യുവതിയെ തെരുവിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (13:05 IST)
ജയ്പൂരില്‍ യുവതിയെ തെരുവിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തി. ഓഗസ്റ്റ് 10നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അക്രമിസംഘം ആക്രമണം നടത്തിയതിന് പിന്നാലെ പെണ്‍കുട്ടി അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ അക്രമികള്‍ അയല്‍വാസിയുടെ വീട്ടിലെത്തി കൊലപാതക ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ നിന്നും പുറത്തുവരുത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഓഗസ്റ്റ് 16ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. ഒരാഴ്ചയോളമാണ് സവായി മാന്‍സിംഗ് ഹോസ്പിറ്റലില്‍ യുവതി മരണത്തോട് മല്ലിട്ട് കിടന്നത്. പണം നല്‍കി തിരിച്ച് തരാത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :