മാതാവിന്റെ രഹസ്യബന്ധം കണ്ട ബാലികയെ കമിതാവ് പീഡിപ്പിച്ചു കൊലപ്പെടുത്തി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (19:45 IST)
ന്യൂഡൽഹി: മാതാവിന്റെ രഹസ്യ ബന്ധം നേരിട്ട് കണ്ട എട്ടുവയസുകാരിയായ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കശാപ്പുകാരനായ റിസ്വാൻ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂദൽഹി ദര്യാഗഞ്ചിലെ പെൺകുട്ടിയെയാണ് ഓഗസ്റ്റ് നാലിനും അഞ്ചിനും ഇടയ്ക്കുള്ള രാത്രിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ പിതാവും മാതാവും നാലുമക്കളും ഒരുമിച്ചു ഉറങ്ങുകയായിരുന്നു. എന്നാൽ വെളുപ്പിന് നാലുമണിയോടെ പിതാവ് എഴുന്നേറ്റു നോക്കിയപ്പോൾ ഒരുകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടിലും സമീപ പ്രദേശങ്ങളിലും തിരഞ്ഞിട്ടും കണ്ടെത്തിയില്ല. തുടർന്ന് പോലീസിൽ പരാതി നൽകി.

പതിനെട്ടിന് കുട്ടിയുടെ മൃതദേഹം നിരവധി മുറിവുകളോടെ യമുനയിലെ ഖാദർ പ്രദേശത്തു നിന്ന് കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ട തെളിവുകൾ അനുസരിച്ചു കൊലപാതകം, പോക്സോ വകുപ്പുകൾ ചേർന്ന് 50 ഓളം പോലീസുകാരുടെ ഒരു സംഘം കേസ് തകൃതിയായി അന്വേഷിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. കശാപ്പു ജോലി ചെയ്യുന്ന റിസ്വാൻ എന്നൊരാൾ സമീപ ദിവസങ്ങളിൽ ഇവിടെ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തുടർന്നാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. ഇയാൾ കുട്ടിയുമായി സൗഹൃദമുണ്ടാക്കിയിരുന്നു. കുട്ടിയുടെ മാതാവുമായി ഇയാൾക്കുണ്ടായിരുന്ന രഹസ്യ ബന്ധം കുട്ടി കണ്ടതോടെയാണ് കുട്ടിയെ വകവരുത്താൻ ഇയാൾ തീരുമാനിച്ചത്. സ്ഥിരമായി കഞ്ചാവ് വലിക്കുന്ന ഇയാൾ രാത്രിവരെ കുട്ടിയുടെ വീടിനു സമീപത്തു ഒളിച്ചിരുന്ന്. തുടർന്ന് രാത്രി വീട്ടുകാർ ഉറങ്ങിയപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണു ഡി.സി.പി ശ്വേതാ ചൗഹാൻ വെളിപ്പെടുത്തിയത്. ഇയാൾ 20 വര്ഷം മുമ്പാണ് ബിഹാറിൽ നിന്ന് ഡൽഹിയിൽ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :