1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Lockdown News

കൊവിഡ് മൂലം ഒന്നരവര്‍ഷമായി വീടുകളില്‍ തളച്ചിടപ്പെട്ടവര്‍ക്ക് ആശ്വാസം: സംസ്ഥാനത്തെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ തുറക്കുന്നു, നിബന്ധനകള്‍ ഇങ്ങനെ

Kerala
കൊവിഡ് മൂലം ഒന്നരവര്‍ഷമായി വീടുകളില്‍ തളച്ചിടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കി സംസ്ഥാനത്തെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ തുറക്കുന്നു. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ടൂറിസ്റ്റുമേഖലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അല്ലെങ്കില്‍ 48മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശിക്കാം.
 
കൂടാതെ ഇവര്‍ക്ക് ഈ മോഖലകളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവാദമുണ്ട്. പൊന്‍മുടി, തേക്കടി, വയനാട് ബേക്കല്‍, കുട്ടനാട്, എന്നീ ടൂറിസ്റ്റുമേഖലകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. 
അടുത്ത ലേഖനം
കൂടുതള്‍ ഇളവുകള്‍: സംസ്ഥാനത്ത് ഇനി ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഇല്ല