അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കനത്ത മഴ തുടരും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
- സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ യജ്ഞം, സ്വകാര്യമേഖലയ്ക്ക് 20 ലക്ഷം ഡോസ് വാക്സിൻ
- ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, ബുധനാഴ്ച്ച മുതൽ ഷോപ്പിങ് മാളുകൾ തുറക്കാം
- സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കൊവിഡ്, 139 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35
- സ്വർണവില കുത്തനെ ഇടിഞ്ഞു
ഇന്ന് കർക്കിടക വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം
പിതൃസ്‌മരണയുമായി ഇന്ന് കരിക്കിടക വാവ്. കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ഇന്ന് പൊതുയിടങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ നടത്തണമെന്നാണ് നിർദേശം. ബലിതർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾ ക്ഷേത്രങ്ങളിൽ നടത്താം.
കർക്കിടക വാവിന് ബലിയിട്ടാൽ പിതൃക്കളുടെ ആത്മാക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. എള്ളും,പൂവും ഉണക്കല്ലരിയും ഉൾപ്പടെയുൾള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. ഇന്ന് ഉച്ചയ്ക്ക് 12.15 വരെ ബലിഉഇടാനാവും. പല ക്ഷേതങ്ങളും ഓൺലൈനായി ബലിതർപ്പണ ചടങ്ങുകളും മന്ത്രങ്ങളും പറഞ്ഞ് നൽകുന്നുണ്ട്.